കായംകുളം : വീട്ടിലേക്ക് വാഹനം കയറാൻ മാർഗമില്ലാതെ യുവതിയുടെ പ്രസവമെടുത്ത് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. കഴിഞ്ഞ ദിവസം രാത്രി 8 ഓടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടർന്ന് അവശതയിലായ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയാണ് 108 ആംബുലൻസ് കേന്ദ്രത്തിലേക്ക് ഫോണ്‍ വിളിയെത്തിയത് .ഉടൻ തന്നെ നൂറനാട് നിന്നും ആംബുലൻസ് യുവതിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞെത്തി. എന്നാൽ യുവതിയുടെ വീടിന് ഏതാനും അകലം എത്തിയപ്പോൾ ആംബുലൻസിന് വീട്ടിലേക്കെത്താൻ വഴിയില്ല .
ഒടുവിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിൽക്കാതെനേഴ്സിംഗ് സ്റ്റാഫ് ഉൾപ്പടെയുള്ള ആംബുലൻസ് ജീവനക്കാർ തന്നെ യുവതിയുടെ പ്രസവമെടുത്ത് രക്ഷകരായി . കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതയ്ക്കാണ് ആംബുലൻസ് ജീവനക്കാർ രക്ഷകരായത്. 108 ആംബുലൻസ് കാക്കനാട് എത്തിയപ്പോൾ ഇവരുടെ വീട്ടിലേയ്ക്ക് ആംബുലൻസ് കടന്ന് ചെല്ലാൻ പ്രയാസമായി .
ഇത് കൂടാതെ യുവതിയെ എടുത്ത് വണ്ടിയിൽ എത്തിക്കുക എന്നതും ബുദ്ധിമുട്ടായി. ഇതോടെ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇ എം ടി സോനരാജനും പൈലറ്റ് മനുവർഗീസും യുവതിയുടെ വീട്ടിലെത്തി .മറ്റൊന്നും ആലോചിച്ച് സമയം കളയാതെ പ്രാർത്ഥനകളോടെ നേഴ്സിംഗ് സ്റ്റാഫ് പ്രസവമെടുത്ത് അമ്മയ്ക്കും കുഞ്ഞിനും അടിയന്തിര വൈദ്യ സഹായം നൽകി .
നൂറനാട് നിന്നും15 മിനിറ്റ് കൊണ്ടാണ് 20 കിലോമീറ്റർ ഓടി യുവതിയുടെ വീടിന് സമീപം എത്തിയത് .ആണ്‍കുഞ്ഞിനാണ് സുനിത ജ·ം നൽകിയത്.പിന്നീട് അമ്മയെയും കുഞ്ഞിനെയും കായംകുളം താലൂക്കാശുപത്രിയിൽ ആംബുലൻസ് മാർഗം എത്തിച്ചു .അമ്മയുടെയും കുഞ്ഞിൻറ്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.