ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്ക് കടന്നുപോകാന്‍ ആംബുലന്‍സ് നിര്ത്തിച്ചതിനെച്ചൊല്ലി തമിഴ്നാട്ടില്‍ വിവാദം.
വാഹനങ്ങള്‍ ഒന്നും തന്നെ റോഡില്‍ ഇല്ലാതിരുന്നിട്ടും ഉണ്ടായിരുന്ന വാഹനങ്ങളെ പളനിസ്വാമിയുടെ വാഹനവ്യൂഹത്തിനു കടന്നുപോകാന്‍ തടഞ്ഞെന്നും ഇതില്‍ ആംബുലന്‍സ് കുടുങ്ങിപ്പോയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇതിനു തെളിവായി അവര്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോയും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവം ചെന്നൈ പോലീസ് നിഷേധിച്ചു. സംഭവം ഉണ്ടായത് സാധാരണയുള്ള പരിശോധനയുടെ ഭാഗമായാണെന്നും മുന്നില്‍വന്നുപെട്ട ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.
അതേസമയം മുഖ്യമന്ത്രിയെ കളിയാക്കി ട്വീറ്റ്ചെയ്തുകൊണ്ട് ഡിഎംകെ നേതാവ് കനിമൊഴി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നായിരുന്നു ട്വീറ്റ്.