കോട്ടയം: കോവിഡ്-19 രോഗിയായ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് ജയിലില്‍ അടയ്ക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അര്‍ധരാത്രിയില്‍ രോഗികളായ രണ്ട് സ്ത്രീകളെ മാത്രം ആംബുലന്‍സില്‍ കയറ്റിവിട്ടത് ഗുരുതരമായ വീഴ്ചയാണ് ആരോഗ്യവിഭാഗം ജീവനക്കാര്‍ നടത്തിയത്.
പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പട്ടികജാതി പീഡന നിരോധന നിയമം നടപ്പാക്കുന്നതില്‍ പോലീസ് ശ്രദ്ധകേന്ദ്രീകരിക്കാത്തത് പട്ടികവിഭാഗങ്ങളെ അവഹേളിക്കുന്നതാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സംഭവിച്ചതും ഇതു തന്നെയാണ്.
പട്ടിക വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്ത സര്‍ക്കാരിനെ തള്ളിപ്പറയേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡനന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു. കെ. കുട്ടപ്പന്, പി.ജി. അശോക് കുമാര്‍, അജികുമാര്‍ മല്ലപ്പള്ളി, മധു നീണ്ടൂര്‍, കെ.കെ. കരുണാകരന്, ഒ.കെ സാബു, തങ്കച്ചന് മ്യാലില്‍, രാജേഷ് മല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.