ഞായറാഴ്ച ഞങ്ങൾ ഓടില്ല..! അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തി​യ രോ​ഗി​ക്ക് ആംബു​ല​ൻ​സ് സൗ​ക​ര്യം നി​ഷേ​ധിച്ച്  തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി

തു​റ​വൂ​ർ: അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തി​യ രോ​ഗി​ക്ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യം നി​ഷേ​ധി​ച്ച​താ​യി ആ​ക്ഷേ​പം. ഇ​ന്ന​ലെ രാ​വി​ലെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വ​ള​മം​ഗ​ലം സ്വാ​ദേ​ശി​ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സ്് സൗ​ക​ര്യം നി​ഷേ​ധി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് രോ​ഗി​യെ കൊ​ണ്ടു പോ​കു​വാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആം​ബു​ല​ൻ​സ് ഞാ​യ​റാ​ഴ്ച ഓ​ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലാ​ണ് രോ​ഗി​യെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

24 മ​ണി​ക്കൂ​ർ സ​ർ​വീ​സ് ല​ഭ്യ​മാ​ക്കേ​ണ്ട ആം​ബു​ല​ൻ​സാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​ത്ത​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മു​ൻ​പും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Related posts