ആംബുലൻസ് ഡ്രൈവർ മുങ്ങി; രോഗിയായ യുവതിയും അമ്മയും വലഞ്ഞു; രോ​​ഗി​​യെ കൊ​​ണ്ടു​​വ​​ന്ന ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ ച​​ട്ടം പാ​​ലി​​ച്ചി​​ല്ലെ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ

ഗാ​​ന്ധി​​ന​​ഗ​​ർ: ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ മു​​ങ്ങി രോ​​ഗി​​യാ​​യ യു​​വ​​തി​​യും മാ​​താ​​വും പാ​​തി​​രാ​​ത്രി​​യി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ത​​നി​​ച്ചാ​​യി. പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്നു ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു റ​​ഫ​​ർ ചെ​​യ്ത യു​​വ​​തി​​യെ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ എ​​ത്തി​​ക്കാ​​തെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​റ​​ക്കി​​യ​ ശേ​​ഷം ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നി​​നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി​​നി സൂ​​ര്യ(28) യെ​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ച​​ത്. ഗ​​ർ​​ഭാ​​ശ​​യ​​ത്തി​​ൽ മു​​ഴ ഉ​​ണ്ടാ​​യ​​തി​​നെ​​തു​​ട​​ർ​​ന്നു ചി​​കി​​ൽ​​സ​​യ്ക്കാ​​യി പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ, അ​​സു​​ഖം ഗു​​രു​​ത​​ര​​മാ​​യി.

അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മാ​​യ​​തോ​​ടെ ഡോ​​ക്ട​​ർ​​മാ​​ർ ആം​​ബു​​ല​​ൻ​​സ് വി​​ളി​​ച്ചു വ​​രു​​ത്തി സൂ​​ര്യ​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു പ​​റ​​ഞ്ഞ​​യ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം യു​​വ​​തി​​യോ​​ടൊ​​പ്പം അ​മ്മ മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളു.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തി​​യ ഉ​​ട​​ൻ ജീ​​വ​​ന​​ക്കാ​​ർ രോ​​ഗി​​യെ സ്ട്ര​​ച്ച​​റി​​ൽ ക​​യ​​റ്റി. ഡോ​​ക്ട​​റെ കാ​​ണി​​ച്ച​​തോ​​ടെ​​യാ​​ണു ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​ൻ നി​​ദേ​​ശി​​ച്ച​​ത്.

പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ​നി​​ന്ന് എ​​ത്തി​​യ ആം​​ബു​​ല​​ൻ​​സി​​ൽ ത​​ന്നെ ഗൈ​​ന​​ക്കോ​​ള​​ജി​​യി​​ലേ​​ക്ക‌ു പോ​​കു​​ന്ന​​തി​​നു ഡ്രൈ​​വ​​റെ അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ഴാ​​ണു ഇ​​യാ​​ൾ സ്ഥ​​ലം​​വി​​ട്ട കാ​​ര്യ​​മ​​റി​​യു​​ന്ന​​ത്. പി​​ന്നീ​​ടു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​റെ വി​​ളി​​ച്ചു വ​​രു​​ത്തി​​യാ​​ണു ഗൈ​​നേ​​ക്കാ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ എ​​ത്തി​​ച്ച​​ത്. രോ​​ഗി​​യെ കൊ​​ണ്ടു​​വ​​ന്ന ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ ച​​ട്ടം പാ​​ലി​​ച്ചി​​ല്ലെ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ ആ​​രോ​​പി​​ച്ചു.

Related posts