മുക്കം: മുക്കത്തിനടുത്ത് മാമ്പറ്റയിൽ രോഗിയുമായി പോയ ആംബുലൻസിൽ ടിപ്പറിടിച്ച് ആറു പേർക്ക് പരിക്ക്. കൂമ്പാറ മാങ്കുന്ന് കോളനിയിൽ ബിജു, ഭാര്യ ഓമന, കൃഷ്ണൻകുട്ടി (47), കൃഷ്ണൻകുട്ടിയുടെ ഭാര്യ സുജാത, മുനീർ ഉൽപ്പാറ (37), ആംബുലൻസ് ഡ്രൈവർ ലിൻറ്റോ ജോർജ് (28) എന്നിവർക്കാണ് പരിക്കേറ്റത്.
മുക്കം – വെസ്റ്റ് മാമ്പറ്റ ബൈപാസിൽ കയ്യിട്ടാപ്പൊയിലിലായിരുന്നു അപകടം. ആറുപേരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ബിജുവിന്റെ നില ഗുരുതരമാണ്.
ബ്രയിൽ ട്യൂമർ രോഗിയായ ബിജുവിന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിടെയായിരുന്നു അപകടം. ലിൻറ്റോയ്ക്ക് കാലിനും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്.