ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം; സംഭവം കണ്ണൂരില്‍

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ശ്രീ​ക​ണ്ഠ​പു​രം എ​ള്ള​രി​ഞ്ഞി പാ​രാ​ട്ടു​ക്കു​ന്നി​ൽ ര​ജീ​ഷി​ന്‍റെ ഭാ​ര്യ പ്ര​വീ​ണ(30)​യാ​ണ് ആം​ബു​ല​ൻ​സി​​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ പ്ര​വീ​ണ​യ്ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്തക​ർ ഇ​രി​ക്കൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഉ​ട​ൻ​ത​ന്നെ പ്ര​വീ​ണ​യെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

11 ഓ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ടെ​ക്‌​നോ​പാ​ർ​ക്കി​ലെ 108 ആം​ബു​ല​ൻ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​റു​ടെ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ക്കൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ 108 ആം​ബു​ല​ൻ​സി​ന് സ​ന്ദേ​ശം കൈ​മാ​റി. ക​ൺ​ട്രോ​ൾ​റൂ​മി​ൽ​നി​ന്ന് ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ​ത​ന്നെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ നി​ഷ​യും പൈ​ല​റ്റ് ധ​നേ​ഷും സ്ഥ​ല​ത്തെ​ത്തി പ്ര​വീ​ണ​യെ ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റി.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കു​റു​മാ​ത്തൂ​രിൽവ​ച്ച് 11.20ഓ​ടെ പ്ര​വീ​ണ കു​ഞ്ഞി​ന് ജ​ന്മംന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​സ​വം എ​ടു​ത്ത​ശേ​ഷം അ​മ്മ​യ്ക്കും കു​ഞ്ഞി​നും നി​ഷ പ്ര​ഥ​മശു​ശ്രൂ​ഷ ന​ൽ​കി.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​വീ​ണ​യു​ടെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഉ​ട​ൻ​ത​ന്നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ധ​നേ​ഷ് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment