പലരും തങ്ങളുടെ വേറിട്ട കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാറുണ്ട്. എന്നാല്‍ സ്വന്തം ശാരീരിക പ്രത്യേകതകള്‍ കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നവരുമുണ്ട്.
അത്തരത്തിലൊരാളാണ് അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടാനിയ ഹെര്‍ബെര്‍ട്ട് എന്ന യുവതി. ആറടി ഒമ്പതിഞ്ച് ഉയരമുള്ള ഇവരുടെ വലത് കാലിന് 33.1 സെന്റിമീറ്ററും (13.03 ഇഞ്ച്) ഇടതിന് 32.5 സെന്റിമീറ്ററും (12.79 ഇഞ്ച്) ആണ് നീളം.
ടാനിയയുടെ അമ്മയ്ക്ക് ആറടി അഞ്ച് ഇഞ്ചും അച്ഛന് ആറടി നാല് ഇഞ്ചും ആയിരുന്നു ഉയരം.
18 ഇഞ്ചാണ് ടാനിയയുടെ ഷൂ വലിപ്പം അതിനാല്‍തന്നെ സാധാരണ സ്ത്രീകള്‍ക്കുള്ള ഷൂസ് കണ്ടെത്താന്‍ അവള്‍ക്ക് പാകമായിരുന്നില്ല.
പുരുഷന്മാരുടെ ഷൂസാണ് താന്‍ മിക്കപ്പോഴും ധരിച്ചിരുന്നതെന്ന് ടാനിയ പറയുന്നു. ഏതായലും ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയ സന്തോഷത്തിലാണ് ടാനിയ.
നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അവളെ അഭിനന്ദിക്കുന്നുണ്ട്.