നൊമിനിറ്റ ജോസ്
കൊച്ചി: ഒരുമാസം 50,000 രൂപയ്ക്കു മുകളില്‍ വരുമാനം. അതത്ര വല്യ കാര്യമൊന്നുമല്ലെന്നു പറയാൻ വരട്ടെ, 11 വയസ് മാത്രമുള്ള ഒരു മിടുക്കന്റെ വരുമാനമാണിത്.
അപ്പോള്‍ കാര്യമുള്ള കാര്യംതന്നെ. പെരുന്പാവൂർ സ്വദേശി മുഹമ്മദ് അമീന് എന്ന ആറാം ക്ലാസുകാരനാണ് ഓണ്‍ലൈനായി കോഡിംഗ് പഠിപ്പിച്ചു പണമുണ്ടാക്കുന്ന മിടുക്കന്.
എട്ടു വയസുമുതല്‍ കോഡിംഗ് ചെയ്യുന്ന അമീന് കോഡിംഗ് അധ്യാപകനായിട്ടു രണ്ടു വര്‍ഷമായി. ആറു വയസു മുതല്‍ 30 വയസുവരെയുള്ളവർ ശിഷ്യരിൽപ്പെടുന്നു.
പെരിങ്ങാല ആക്മിസ് ഹാഷ് ഫ്യൂച്ചര്‍ സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അമീൻ സോഫ്റ്റ് വേര് എൻജനീയർ പി.കെ. ഷിഹാബുദീന്റെയും ഫാഷന്‍ ഡിസൈനറായ റെബിനയുടെയും മകനാണ്.
പ്രോഗ്രാമിംഗ് ഭാഷകള്‍ ഉപയോഗിച്ചു കംപ്യൂട്ടറുകള്‍ക്കു നിര്‍ദേശങ്ങള്‍ നല്കുന്ന പ്രക്രിയയാണ് കോഡിംഗ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്. സ്കൂളിലെ ഓള്‍ട്ടര്‍നേറ്റീവ് പഠനത്തിൽ അമീനു കോഡിംഗും പഠിക്കാനുണ്ടായിരുന്നു. അച്ഛന്റെ ശിക്ഷണം കൂടിയായതോടെ കംപ്യൂട്ടര്‍ ഗെയിം പോലെ അത് ഇഷ്ടവിഷയമായി.