ചങ്ങരംകുളം: മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിനു സമീപത്തെ മാടന്പി വളപ്പിൽ അമീർഅലി (30)യെയാണ് അറസ്റ്റു ചെയ്തത്.
കെട്ടിട നിർമാണ തൊഴിലാളിയായ അമീർഅലി മൂന്നു മാസം മുന്‍പാണ് ചങ്ങരംകുളത്ത് വച്ച് സ്കൂളിൽ പോയിരുന്ന 16 വയസുള്ള പെണ്‍കുട്ടിക്ക് മൊബൈൽ നന്പർ കൈമാറിയത്.
പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ പെണ്‍കുട്ടി മാത്രമാണെന്നു മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.