ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. ഓരോരുത്തരും മറ്റുരണ്ടുപേരെ മറികടക്കണമെന്ന് ആഗ്രഹിച്ചു. ഇതല്ലേ നിങ്ങള്‍ എതിരാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്നാല്‍ അത് ഇവിടെയുണ്ടായി. ഇതൊരു പുതിയ കാര്യമല്ല. വിയോജിപ്പുകളുണ്ടായിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കിടയില്‍ പോലും ഇങ്ങനെയുണ്ടാവാറില്ലേ. ഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങില്‍ സല്‍മാനും ഷാരൂഖും സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ആ സമയം മുകേഷ് അംബാനി എന്നെ വിളിച്ചിട്ട് അവര്‍ ചിലത് ചെയ്യുന്നുണ്ടെന്നും ഞാന്‍ ഒപ്പം ചേര്‍ന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു.
അവസാനനിമിഷമാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് സ്റ്റേജില്‍ വന്നാല്‍ എല്ലാവര്ക്കും സന്തോഷമാകുമെന്നും പറഞ്ഞു. ഞാന്‍ പെട്ടെന്നുതന്നെ ഒപ്പം ചേരാമെന്ന് അറിയിച്ചു. ഞങ്ങള്‍ മൂന്നുപേരും അര മണിക്കൂറോളം ഒരുമിച്ചിരുന്ന് സ്കിറ്റ് തയാറാക്കി. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം യോജിപ്പുകളും വിയോജിപ്പുകളും പറഞ്ഞു.
അപ്പോഴാണ് ഞങ്ങള്‍ എത്രത്തോളം കംഫര്‍ട്ടബിളാണെന്ന് തിരിച്ചറിഞ്ഞത്. ആശയങ്ങള്‍ പരസ്പരം തുറന്നുകൈമാറാനായി. റിഹേഴ്സല്‍ കഴിഞ്ഞശേഷം ഒരുമിച്ച് സിനിമ ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ സമ്മതം അറിയിച്ചു. -ആമിര്‍ ഖാന്