എ​ല്ലാ സി​നി​മ​ക​ളി​ലും ഞാ​ന്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ട്: ഒ​രു സി​നി​മ​യും പൂ​ര്‍​ണ​മ​ല്ല; ആ​മി​ര്‍ ഖാ​ൻ

ആ​മി​ര്‍ ഖാ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ചി​ത്ര​മാ​ണ് 2016 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദം​ഗ​ല്‍’. മു​ന്‍ ഗു​സ്തി​ക്കാ​ര​നാ​യ മ​ഹാ​വീ​ര്‍ സിം​ഗ് ഫോ​ഗ​ട്ടി​ന്‍റേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളും ഗു​സ്തി​താ​ര​ങ്ങ​ളു​മാ​യ ഗീ​ത ഫോ​ഗ​ട്ടി​ന്‍റെ​യും ബ​ബി​ത ഫോ​ഗ​ട്ടി​ന്‍റെ​യും ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണ് ‘ദം​ഗ​ല്‍’. ആ​മി​ര്‍ ഖാ​ൻ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ന​ട​ത്തി​യ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സി​നി​മ ഏ​താ​ണെ​ന്ന് പ​റ​യാ​ന്‍ പ്ര​യാ​സ​മാ​ണ്. ദം​ഗ​ല്‍ ആ​ണ് ഞാ​ന്‍ ഏ​റ്റ​വും ന​ന്നാ​യി അ​ഭി​ന​യി​ച്ച സി​നി​മ. സി​നി​മ​യി​ല്‍ ഒ​രു ഷോ​ട്ട് മാ​ത്രം ഞാ​ന്‍ തെ​റ്റി​ച്ചു. അ​മി​താ​ഭ് ബ​ച്ച​ന്‍ വ​ള​രെ ഷാ​ര്‍​പ്പാ​യ ആ​ളാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹം അ​ത് ശ്ര​ദ്ധി​ച്ചു.

ചി​ത്ര​ത്തി​ലെ ഒ​രു ഗു​സ്തി രം​ഗ​ത്തി​നി​ട​യി​ലാ​ണ് ആ ​തെ​റ്റ് പ​റ്റി​യ​ത്, ആ ​രം​ഗ​ത്തി​ല്‍ ഞാ​ന്‍ ‘യെ​സ്’ എ​ന്ന് പ​റ​യു​ന്നു​ണ്ട്, എ​ന്നാ​ല്‍ മ​ഹാ​വീ​ര്‍ ഫോ​ഗ​ട്ട് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രി​ക്ക​ലും അ​ങ്ങ​നെ എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​ദ്ദേ​ഹം ‘വാ’ ​അ​ല്ലെ​ങ്കി​ല്‍ ‘സ​ബാ​ഷ്’ എ​ന്നേ പ​റ​യു. എ​ഡി​റ്റിം​ഗി​ലും അ​ത് വ്യ​ക്ത​മാ​യി​ല്ല. എ​ല്ലാ സി​നി​മ​ക​ളി​ലും ഞാ​ന്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​രു സി​നി​മ​യും പൂ​ര്‍​ണ​മ​ല്ല. -ആ​മി​ര്‍ ഖാ​ൻ

 

Related posts

Leave a Comment