പറവൂര്‍: തളർന്ന് കിടപ്പിലായ അച്ഛന് കട്ടിലുവാങ്ങാൻ പപ്പട വില്പനയ്ക്കിറങ്ങിയ 10 വയസ്സുകാരന് സഹായ വാഗ്ദാനവുമായി സോഷ്യല്‍ മീഡിയ.
അമീഷിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു.
പപ്പടം വിൽക്കുന്ന കുട്ടിയുടെ ജീവിതം രാഷ്ട്രദീപിക വാർത്തയാക്കു കയും ചെയ്തു. ഇതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി നിരവധി പേർ എത്തിയത്.
തെങ്ങുകയറ്റ തൊഴിലാളിയായ ഷാജി സൈക്കിളില്‍ ജോലിക്കു പോകുമ്പോൾ പട്ടി വട്ടം ചാടിയതിനെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു. കൂലിപണിക്കാരിയാണ് അമ്മ. വാടകവീട്ടിലാണ് ഇവരുടെ താമസം
ഷാജിയുടെ ചികിത്സയ്ക്കായി കുടുംബം വലിയൊരു തുക ചിലവിട്ടു. പലരും സഹായിച്ചാണ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തിയത്.
അമ്മ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുക വീട്ടുവാടകയ്ക്ക് ഉള്‍പ്പെടെ ജീവിത ചിലവുകള്‍ക്ക് തികയില്ലെന്ന അറിവും, തറയില്‍ കിടക്കുന്ന അച്ചന് ഒരു കട്ടില്‍ വാങ്ങുന്നതിനുമാണ് പപ്പടം വില്‍ക്കാനിറങ്ങിയ തെന്നാണ് അമീഷ് പറയുന്നത്.
നിലത്ത് കിടന്നാല്‍ തനിയെ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അച്ഛന് കിടക്കാന്‍ ഒരു കട്ടില്‍ നല്‍കി സഹായിക്കാമോയെന്നും അമീഷ് നിസഹായനായി ചോദിക്കുന്നുണ്ട്. കരിമ്പാടം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ അമീഷിന് ഒരു സഹോദരിയുമുണ്ട്.
അമേഷിന് സഹായം നൽകാൻ ബന്ധപ്പെടേണ്ട നമ്പർ (: +91 79092 52180