നടിമാർ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് സർവസാധാരണമാണ്. എന്നാൽ അത് പ്രേക്ഷകരെ ചൊടിപ്പിച്ചാലോ? നടി അമീഷയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കെതിരേയാണ് വിമർശനങ്ങൾ ഉയരുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് നേരേ ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിനെതിരേ തലങ്ങും വിലങ്ങും സോഷ്യൽ മീഡിയയിൽ ട്രോളുകയാണ്. താരത്തിനു നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആന്റി എന്ന വിളിയും കാണാനാവും. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതിനെതിരെയാണ് ആരാധകർ ശകാരവർഷം നടത്തുന്നത്. മാന്യതയോടെ വസ്ത്രം ധരിക്കണമെന്ന് ആരാധകർ താരത്തിനോട് പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്പോഴും താരം ഇതുവരെ ഇതിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല. ഫോട്ടോസിന് പകരം ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിങ്ങൾ എന്തു വേണേലും പറഞ്ഞോളു, എനിക്കൊരു പ്രശ്നവും ഇല്ലായെന്ന മട്ടിലാണ് താരത്തിന്റെ പോക്ക്.