സാന്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് സൗന്ദര്യറാണി അമീഷ പട്ടേല്‍ നിയമക്കുരുക്കില്‍. നടിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് റാഞ്ചി കോടതി. അമീഷക്കും ബിസിനസ് പാര്‍ട്ണര്‍ കുനാലിനുമെതിരെയാണ് ചെക്ക് കേസില്‍ വാറണ്ട് വന്നിരിയ്ക്കുന്നത്.
ജാര്‍ഖണ്ഡ് സ്വദേശി അജയ് കുമാര്‍ സിംഗ് എന്ന വ്യക്തിയാണ് ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയത്. അമീഷ പട്ടേലിനും ബിസിനസ് പങ്കാളിക്കുമെതിരെ വഞ്ചനാ കുറ്റം, ഭീഷണിപ്പെടുത്തല്‍, ചെക്ക് ബൗണ്‍സ് എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
സമന്‍സ് അയച്ചിട്ടും അമീഷയോ അവരുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല.ദേസി മാജിക് എന്ന സിനിമ നിര്‍മിക്കാനും അതിന്റെ പ്രമോഷന് വര്‍ക്കുകള്‍ക്കുമായി 2.5 കോടി തുകയാണ് നിര്‍മാതാവില്‍ നിന്ന് കൈപ്പറ്റിയത്.
2013 ല്‍ സിനിമ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും സിനിമ ഇതുവരെ പൂര്‍ത്തിയായില്ല. പണം പലിശ സഹിതം തിരികെ നല്‍കുമെന്നും നടി പറഞ്ഞിരുന്നു. അതും പാലിച്ചില്ല. അവസാനമാണ് നിയമ നടപടിയിലേക്ക് കടന്നത്.