ബീഹാറില്‍ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാർഥി പ്രകാശ് ചന്ദ്രയുടെ പ്രചരണത്തിനായി എത്തിയത് തനിക്ക് ദൂഃസ്വപ്നം പേലെ ആയിരുന്നെന്നും മാനഭംഗത്തിന് ഇരയാകുമോ കൊല്ലപ്പെടുമോ എന്ന് പോലും ഭയപ്പെട്ടെന്നും ബോളിവുഡ് താരം അമീഷാപട്ടേലിന്റെ വെളിപ്പെടുത്തൽ.
കൂടാതെ ബീഹാറില്‍ നിന്നു മുംബൈയില്‍ സുരക്ഷിതയായി തിരിച്ചത്തുന്നത് വരെ അവരുടെ താളത്തിനൊത്തു തുള്ളുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു.
മുംബൈയില്‍ എത്തിയ ശേഷം ഭീഷണിമുഴക്കിയുള്ള അനേകം ഫോണ്‍കോളുകള്‍ വന്നു.
എന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ മാനഭംഗം ചെയ്യുമോ കൊല്ലുമോ എന്നെല്ലാം ഭയന്നു. മുംബൈയില്‍ തിരിച്ചെത്തിയ ശേഷവും തന്നെക്കുറിച്ച് പുകഴ്ത്തിപ്പറയാന്‍ ആവശ്യപ്പെട്ട് പ്രകാശ് ചന്ദ്ര വിളിച്ചു.
ഭീഷണിപ്പെടുത്തി. സത്യസന്ധമായി പറഞ്ഞാല്‍ അയാള്‍ക്കൊപ്പം കാര്യങ്ങള്‍ ഭയാനകമായിരുന്നു.
കൂടാതെഅന്ന് പ്രകാശ് ചന്ദ്ര കാരണം വൈകിട്ടത്തെ എന്റെ വിമാനം മിസാകാനും ഗ്രാമത്തില്‍ കഴിയാനും നിര്‍ബന്ധിതയായി. അവിടെ നിന്നു പോകരുതെന്ന് ഭീഷണിപ്പെടുത്തി, സമ്മതിച്ചില്ലെങ്കില്‍ തനിച്ചു പോകേണ്ടി വരുമെന്ന് പറഞ്ഞു.
മുംബൈയില്‍ എത്തിയ ശേഷമാണ് ശ്വാസം നേരേ വീണത്. മുംബൈയില്‍ വന്ന ശേഷമാണ് വിവരം ലോകത്തെ അറിയിക്കാനായത്.
ഒരുപക്ഷേ താന്‍ മാനഭംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു. എപ്പോഴും എന്റെ കാറിന് ചുറ്റും അയാളുടെ ആള്‍ക്കാരുണ്ടായിരുന്നു.
അയാള്‍ പറയുന്നത് പോലെ ചെയ്യാതെ കാര്‍ അനക്കാന്‍ പോലും കഴിയുമായിരുന്നില്ല. ജീവന് തന്നെ അപകടത്തിലാകുന്ന വിധം അയാള്‍ എന്നെ കെണിയിലാക്കുകയായിരുന്നുവെന്നും അമീഷ.
അതേസമയം ധാരാളം പണം നല്കിയാല് തനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാനും അമീഷ സമ്മതിച്ചിരുന്നതായി പ്രകാശ് ചന്ദ്ര പറയുന്നു.
ഇക്കാര്യം എന്റെ ഡ്രൈവര്‍ അമീഷയുടെ പിഎ യുമായി സംസാരിച്ചതാണ്. ഇക്കാര്യം അമീഷ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പത്തു ലക്ഷം കൂടി അവര്‍ ആവശ്യപ്പെട്ടു.
താന്‍ വിദ്യാഭ്യാസം ഉള്ളയാളാണ്. അവര്‍ക്ക് ഇവിടെ പൂര്‍ണ സുരക്ഷ ഒരുക്കിയിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നതെല്ലാം അടിസ്ഥാന രഹിതമാണ്- പ്രകാശ് ചന്ദ്ര പറഞ്ഞു.