കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന ഹർജിയിൽ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. രണ്ട് വർഷം മുൻപ് പരീക്ഷ എഴുതിയ സഹോദരന്റെ ചോദ്യപേപ്പറുമായി എത്തിയാണ് അമീയ പരീക്ഷ എഴുതിയതെന്നായിരുന്നു സിബിഎസ്ഇയുടെ വാദം.
കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥിനിയായ അമീയ സലീമിയാണ് ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി നൽകിയത്. എന്നാൽ സിബിഎസ്ഇ വാദം തെറ്റാണെന്ന് അമീയയും കോടതിയിൽ വ്യക്തമാക്കി.
സിബിഎസ്ഇ ചോദ്യപേപ്പർ മാറിയാണ് നൽകിയത്. പരിശോധനകൾക്കുശേഷമാണ് കുട്ടിയെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചതെന്നും അമീയയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസ് മധ്യവേനൽ അവധി കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.