കൊച്ചി: സിബിഎസ്ഇ പത്താംക്ലാസിൽ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് രാവിലെ പരീക്ഷ എഴുതി ഉച്ചയ്ക്കു പുറത്തിറങ്ങി കൂട്ടുകാരുമായി ചോദ്യങ്ങൾ വിശകലനം ചെയ്തപ്പോഴാണു തനിക്കു കിട്ടിയതു പഴയ ചോദ്യക്കടലാസാണെന്നു തിരിച്ചറിഞ്ഞത്.
വടക്കേ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ചയിൽ അമീയ ഇരയായതായിരിക്കാമെന്ന് ബന്ധുക്കളുടെ സംശയം.