വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കൊറോണ വൈറസ് ശരവേഗത്തിൽ വ്യാപിക്കുന്നു. തുടർച്ചയായി രണ്ടാംദിവസവും രണ്ടായിരത്തിനടുത്ത് ആളുകളാണ് ഇവിടെ മരിച്ചത്.
1,926 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,774 ആയി.
24 മണിക്കൂറിനിടെ 31,070 പേർക്കാണ് അമേരിക്കയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ കൂടുതൽ കോവിഡ് രോഗികളുള്ള അമേരിക്കയിൽ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4,34,062 ആയി. വൈറസ് ബാധ കണ്ടെത്തിയവരിൽ 3,96,708 പേരും ചികിത്സയിലാണ്.
ഇതിൽ 9,279 പേരുടെ നില ഗുരുതരമാണ്. 22,580 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്. 88,549 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. 15,19,484 ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 3, 30,916 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്.
മരിച്ചവരിൽ 11 ഇന്ത്യക്കാർ; 16 ഇന്ത്യക്കാർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു
അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മരിച്ചവരിൽ 11 ഇന്ത്യക്കാർ. 16 ഇന്ത്യക്കാർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ന്യയോർക്ക്, ന്യൂജേഴ്സി മേഖലയിൽ നിന്നുള്ള പുരുഷൻമാരാണ് മരിച്ച 10 പേർ. േഫ്ലാറിഡയിൽ നിന്നുള്ളയാളാണ് മരിച്ച മറ്റൊരാൾ. നാലുപേർ ടാക്സി ഡ്രൈവർമാരാണ്.
കോവിഡ് സ്ഥിരീകരിച്ച നാല് സ്ത്രീകളടക്കം 16 ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്. എട്ട് പേർ ന്യൂയോർക്കിൽ നിന്നും മൂന്ന് പേർ ന്യൂജേഴ്സിയിൽ നിന്നും ബാക്കിയുള്ളവർ ടെക്സാസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് സ്വദേശികളാണിവർ. രോഗം സ്ഥിരീകരിച്ചവർ സെൽഫ് ക്വാറന്റൈനിലാണ്.
കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതടക്കമുള്ള ചടങ്ങുകൾ അധികൃതർ തന്നെയാണ് ചെയ്യുന്നത്. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങെള േപാലും സംസ്കാര ചടങ്ങുകളിൽ പെങ്കടുപ്പിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.