മെ​ക്സി​ക്കോ​ക്കും കാ​ന​ഡ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക​നി​കു​തി അ​മേ​രി​ക്ക മ​ര​വി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ: കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തീ​രു​വ​ക​ൾ അ​മേ​രി​ക്ക താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഏ​പ്രി​ൽ ര​ണ്ടു വ​രെ​യാ​ണ് വി​ല​ക്ക്.

വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വി​പ​ണി മാ​ന്ദ്യ​വും പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. കാ​ന​ഡ, മെ​ക്സി​ക്കോ രാ​ജ്യ​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​ന​മാ​ണ് നി​കു​തി ചു​മ​ത്തി​യി​രു​ന്ന​ത്. നേ​ര​ത്തെ ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യ്ക്ക് ഇ​ള​വ് ന​ൽ​കി​യി​രു​ന്നു.

യു​എ​സ് ഓ​ട്ടോ ഭീ​മ​ന്മാ​രാ​യ സ്റ്റെ​ല്ലാ​ന്‍റി​സ്, ഫോ​ർ​ഡ്, ജ​ന​റ​ൽ മോ​ട്ടോ​ഴ്സ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്-​മെ​ക്സി​ക്കോ-​കാ​ന​ഡ ക​രാ​ർ (യു​എ​സ്എം​സി​എ) പ്ര​കാ​രം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തെ ഇ​ള​വ് ട്രം​പ് അം​ഗീ​ക​രി​ച്ചു.

Related posts

Leave a Comment