ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ലാസ് വേഗസിൽ അരങ്ങേറിയത്. ചൂതാട്ടകേന്ദ്രത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ അന്‍പതിലധികം പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തോക്കുകൾ കൈവശം വയ്ക്കുന്നതിൽ ഉദാരസമീപനം പുലർത്തുന്ന അമേരിക്ക ഇതിനു മുന്‍പും വലിയ കൂട്ടക്കൊലകൾക്ക് വേദിയായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്‍പതെണ്ണം താഴെ.
2016 ജൂൺ 12: ഫ്ളോറിഡയിലെ ഒർലാൻഡോയിലെ നിശാക്ലബിൽ നടന്ന വെടിവയ്പിൽ 49 പേർ കൊല്ലപ്പെട്ടു, 58 പേർക്കു പരിക്കേറ്റു.
2007 ഏപ്രിൽ 16: വിർജീനിയയിലെ ബ്ലാക്സ്ബർഗിലുണ്ടായ വെടിവയ്പിൽ 32 പേർ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
2012 ഡിസംബർ 14: കണക്ടികട്ടിലെ ന്യൂടൗണിലുള്ള സാൻഡിഹുക്ക് എലിമെന്ററി സ്കൂളിൽ വെടിവയ്പ്. സ്കൂളിൽ 26 പേരും പുറത്ത് മറ്റൊരാളും കൊല്ലപ്പെട്ടു. പരിക്കേറ്റത് രണ്ടു പേർക്ക്.
1991 ഒക്ടോബർ 16: ടെക്സസിലെ കില്ലീനിൽ കഫേയിലുണ്ടായ വെടിവയ്പിൽ 23 മരണം. 27 പേർക്കു പരിക്ക്.
1984 ജൂലൈ 18: കലിഫോർണിയയിലെ സാൻഇസിഡ്രോയിലുള്ള മക്ഡൊണാൾഡ് റസ്റ്ററന്റിൽ വെടിവയ്പ്. 21 മരണം, 19 പേർക്കു പരിക്ക്.
1966 ഓഗസ്റ്റ് 1: ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത് 13 പേർ. പരിക്കേറ്റത് 31 പേർക്ക്. പുറത്ത് മറ്റു രണ്ടു പേരും വെടിയേറ്റു മരിച്ചു. പരിക്കേറ്റ ഒരാൾ ഒരാഴ്ച കഴിഞ്ഞും മരിച്ചു.
1999 ഏപ്രിൽ 20: കോളറാഡോയിലെ ലിറ്റിൽടൗണിലുള്ള കൊളന്പൈൻ ഹൈസ്കൂളിൽ വെടിവയ്പിൽ 13 പേർ കൊല്ലപ്പെടുകയും 24 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
1986 ഓഗസ്റ്റ് 20: ഒക്ലഹോമയിലെ എഡ്മണ്ടിൽ പോസ്റ്റ് ഓഫീസിലുണ്ടായ വെടിവയ്പിൽ 14 പേർ മരിക്കുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
2015 ഡിസംബർ 2: കലിഫോർണിയയിലെ സാൻബർണാഡിനോയിൽ ഇൻലാൻഡ് റീജണൽ സെന്ററിൽ വെടിവയ്പ്. മരിച്ചത് 14 പേർ. പരിക്കേറ്റത് 22 പേർക്ക്.