ദേശാന്തര വിവാഹങ്ങള്‍ ഇന്ന് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. യുഎസ് യുവതി ഒരു ഒഡീഷക്കാരനെ വിവാഹം കഴിക്കുകയുംഅദ്ദേഹത്തോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറ്റുകയും ചെയ്ത വാർത്ത കഴിഞ്ഞ കുറച്ച് കാലങ്ങൾക്ക് മുൻപ് വൈറലായിരുന്നു.
‘ഒരു ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം എന്റെ ജീവിതം എങ്ങനെ മാറി’ എന്ന കുറിപ്പോടെ വീണ്ടുമൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അവർ. ദീപക് – ഹന്ന ദമ്പതികൾ തങ്ങളുടെ ഇരുവരുടെയും പേരില്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ ഹന്ന പലപ്പോഴായി ഹന്ന അനുഭവിച്ച കാഴ്ചകളാണ് വീഡിയോയിലുള്ളത്.
ഇരുവരും ചേര്‍ന്നുള്ള ഒരു ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിനു പിന്നാലെ കുടുംബത്തിലുള്ള എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കുന്നത് കാണാൻ സാധിക്കും. അമ്മായി അമ്മ, മരുമൾക്ക് മുടി കൊട്ടിക്കൊടുക്കുന്നതും അമ്മായിയച്ഛന് മരുമകൾ ബെഡ് കോഫി കൊണ്ട് കൊടുക്കുന്നതും. സാരി ഉടുക്കാന്‍ പഠിക്കുന്നതും തൈര് കടയുന്നതും ചെസ് കളിയും ചപ്പാത്തി ചുടുന്നതും സമ്മാനങ്ങള്‍ ലഭിക്കുന്നതും കാലില്‍ മൈലാഞ്ചി ഇടുന്നതും ചായക്കടയില്‍ നിന്ന് ചൂട് ചായ ഊതിക്കൂടിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കും.