വാഷിംഗ്ടൺ: അമേരിക്കയ്ക്ക് അടുത്തത് വനിതാ പ്രസിഡന്റ് ആയിരിക്കുമെന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ നിക്കി ഹേലി.
താനോ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്നു നിക്കി ഹേലി പറഞ്ഞു. ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡന്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പുകളിൽ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ ശ്രമിക്കുന്ന 77 കാരനായ ട്രംപിനെ പിന്തുണയ്ക്കാൻ ഹേലി തയാറായിരുന്നില്ല. 70 ശതമാനം അമേരിക്കക്കാരും ട്രംപിനെയോ ബൈഡനെയോ കാണാൻ ആഗ്രഹിക്കുന്നില്ല. 59 ശതമാനം അമേരിക്കക്കാരും ബൈഡനും ട്രംപിനും പ്രായമുണ്ടെന്നു കരുതുന്നു-ഹേലി പറഞ്ഞു.