അ​മേ​രി​ക്ക​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു

അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു. ആ​പ്പി​ള്‍ ഫോ​ൺ സ്റ്റോ​റും ഫു​ട്‌​ലോ​ക്ക​ർ, ലു​ലു​ലെ​മ​ൻ തു​ട​ങ്ങി​യ സ്റ്റോ​റു​ക​ളും വ്യാ​പ​ക​മാ​യി കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. ഐ ​ഫോ​ണു​ക​ള​ട​ക്കം കൊ​ള്ള​ക്കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി.

ക​വ​ർ​ച്ച​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി. ആ​ള്‍​ക്കൂ​ട്ടം ക​ട​ക​ള്‍ കീ​ഴ​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഫു​ട് ലോ​ക്ക​ര്‍ സ്റ്റോ​റി​ന് മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

സെ​ക്യൂ​രി​റ്റി ഫീ​ച്ച​റു​ക​ൾ ഉ​ള്ള​തി​നാ​ല്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട പ​ല ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട് തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യും ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വി​ടെ​യു​ള്ള സി​റ്റി ഹാ​ളി​ലെ സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് റി​ട്ട​ൻ​ഹൗ​സ് സ്‌​ക്വ​യ​റി​ന് സ​മീ​പം ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച എ​ഡ്ഡി ഇ​റി​സാ​രി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​ത്തു​കൂ​ടി​യ​ത്.

ഇ​വ​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി പി​രി​ഞ്ഞു​പോ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര​ല്ല ഈ ​ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് ഓ​ഫീ​സ​ർ ജോ​ൺ സ്റ്റാ​ൻ​ഫോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment