വാഷിംഗ്ടണ്‍ ഡിസി: 2023 ൽ 59,100 ഇന്ത്യൻ പൗരന്മാർ അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ട്. അമേരിക്കൻ സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്റെ വാർഷിക റിപ്പോർട്ടിലാണു കണക്കുകൾ പുറത്തുവന്നത്.
ഇതോടെ മെക്സിക്കോയ്ക്കുശേഷം ഏറ്റവും കൂടുതൽ ആളുകൾ യുഎസ് പൗരത്വം സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 2023 ൽ മാത്രം 8.7 ലക്ഷം വിദേശ പൗരന്മാരാണ് അമേരിക്കൻ പൗരത്വം സ്വന്തമാക്കിയതായി റിപ്പോർട്ട്.
ഇതിൽ 1.1 ലക്ഷം മെക്സിക്കൻ വംശജരും 59,100 ഇന്ത്യൻ വംശജരുമാണുള്ളത്. 44,800 ഫിലിപ്പീൻസുകാരും 35,200 ഡൊമിനിക്കൻ റിപ്പബ്ലിക്കുകാരും അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.