വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ ഏറോസ്പേസ് എൻജിനിയർ ഹിർഷ് വർധൻ സിംഗ് അടുത്ത വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കമാണ് ഇദ്ദേഹം നടത്തുന്നത്.
മുൻ സൗത്ത് കരോളൈന ഗവർണർ നിക്കി ഹാലി, വ്യവസായി വിവേക് രാമസ്വാമി എന്നീ ഇന്ത്യൻ വംശജരും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നുണ്ട്.
38 വയസുള്ള ഹിർഷ് വർധൻ സിംഗ് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സ്ഥാനാർഥിത്വം ഫയൽ ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിമോഹികളിൽ മുന്നിൽ നിൽക്കുന്നത് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്.