വഷിംഗ്ടണ്: അമേരിക്കയിലെ സ്കൂളില് രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിനു പിന്നില് പതിനേഴുകാരിയായ വിദ്യാർഥിയെന്നു റിപ്പോര്ട്ട്. വിസ്കോണ്സിനിലെ എബണ്ടന്റ് ലൈഫ് ക്രിസ്റ്റ്യന് സ്കൂളിലായിരുന്നു വെടിവയ്പ്. വെടിയേറ്റ് അധ്യാപിക ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതിനൊപ്പം വെടിയുതിര്ത്ത വിദ്യാര്ഥിയും മരിച്ചു.
ആറ് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നാനൂറോളം വിദ്യാര്ഥികള് പഠിക്കുന്ന സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു വെടിവയ്പ്. പ്രതിയുടെ കുടുംബം അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മാഡിസണ് പോലീസ് മേധാവി ഷോണ് ബാണ്സ് പറഞ്ഞു.