വാഷിംഗ്ടൺ: അമേരിക്കയിൽ സൈന്യത്തിൽനിന്നു ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കിക്കൊണ്ട് യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
ആണും പെണ്ണും എന്ന രണ്ടു ലിംഗങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാകുകയുള്ളൂ എന്നു ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയപ്പോൾതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു സൈന്യത്തിൽനിന്നു ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
“യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’ -സൈന്യം വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്.