403 മില്ല്യണ്‍ ഡോളര്‍ ഒരു പ്രതിമയ്‌ക്കോ? നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ! സര്‍ദാര്‍ പ്രതിമയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് അമേരിക്കന്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ടെലിവിഷന്‍ അവകതാരകന്‍; വീഡിയോ വൈറല്‍

3000 കോടി രൂപയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മ്മാണത്തെ വിമര്‍ശിച്ച് അമേരിക്കന്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ടെലവിഷന്‍ അവതാരകന്‍ ട്രെവര്‍ നോഹ. ദ ഡെയ്ലി ഷോ എന്ന ടെലവിഷന്‍ പരിപാടിയിലാണ് ട്രെവര്‍ ഏകതാ പ്രതിമയുടെ നൈതികതയെ ചോദ്യം ചെയ്യുന്നത്.

ലോകത്തെ ഏറ്റവും നീളം കൂടിയ പുതിയൊരു മനുഷ്യനുണ്ട്. അദ്ദേഹം ഇന്ത്യക്കാരനാണ്, അദ്ദേഹത്തെ ഉണ്ടാക്കിയിരിക്കുന്നത് ചെമ്പു കൊണ്ടാണ് എന്നു പറഞ്ഞു കൊണ്ടാണ് പ്രതിമയെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് ട്രെവര്‍ കടക്കുന്നത്.

403 മില്ല്യണ്‍ ഡോളര്‍ , 403 മില്ല്യണ്‍ ഡോളര്‍ ഒരു പ്രതിമയ്ക്ക്! നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ? നിങ്ങള്‍ പ്രതിമ ഉണ്ടാക്കേണ്ടെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ നിങ്ങള്‍ക്കെന്തു കൊണ്ട് ഗാന്ധിയുടെ പ്രതിമ നിര്‍മ്മിച്ചു കൂടാ? അദ്ദേഹം പ്രശസ്തനല്ലേ? മാത്രമല്ല അദ്ദേഹം കുറച്ചു കൂടെ മെലിഞ്ഞ ആളുമാണ്. അതെ, അവര്‍ക്ക് അതുകൊണ്ട് പ്രതിമാ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കളുടെ അളവ് കുറക്കാമായിരുന്നു. അതേ ഉയരം, പകുതി ചിലവ്, തന്റെ സത്വസിദ്ധമായ ഹാസ്യശൈലിയില്‍ ട്രെവര്‍ പറഞ്ഞു. വീഡിയോയുടെ 2:31 മിനിട്ട് മുതലാണ് പ്രതിമയെക്കുറിച്ചുള്ള പ്രസ്താവന. വീഡിയോയാകട്ടെ, ഇന്ത്യ മുഴുവന്‍ വൈറലുമാണ്.

Related posts