തലശേരി: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലേക്ക് വീസ വാഗ്ദാനം ചെയ്ത് കേരളത്തിലുടെനീളം വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളേയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
റിമാൻഡിൽ കഴിയുന്ന ബീഹാര്‍ സരണ്‍ ജില്ലയിലെ ചപ്ര മഹമ്മൂദ് ചൗക്കിലെ ബഹിയാവാനിലെ സയ്യിദ് ജോഹര്‍ ഇമാം, കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ ദീപ വിഹാറില്‍ ദില്ഷന് എസ്.രാജ് എന്നിവരെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനിടയില്‍ പ്രതികള്‍ക്ക് ഉന്നതതലത്തില്‍ വലിയ സ്വാധീനമുള്ളതായി അറിയുന്നു.
പ്രതികള്‍ക്കായി ജില്ലയിലെ പ്രമുഖരായ അഭിഭാഷകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള നിരവധിപേരും തട്ടിപ്പിനരിയായിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
ബീഹാറിനു പുറമെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടികളിലേക്കും തട്ടിപ്പിനിരയായ ഉദ്യോഗാർഥികള്‍ പണമയച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുളളതായി പോലീസ് പറഞ്ഞു. ഈ അക്കൗണ്ടുകളും ഇപ്പോള്‍ അറസ്റ്റിലായിരുന്നവര്‍ തന്നെയാണോ കൈകാര്യ ചെയ്തിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചു പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവില്‍ റിമാൻഡിൽ കഴിയുന്ന ജോഹര്‍ ഇമാമും കൊട്ടാരക്കരയിലെ ദില്ഷന് എസ്.രാജും പരിചയപ്പെട്ടത് വിദേശത്ത് വെച്ചാണ് പരിചയപ്പെട്ടത്.
ഇരുവരും ദുബായിയില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ ബന്ധമാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. വിദേശത്ത് വെച്ച് തന്നെ തട്ടിപ്പിന് രൂപം നല്കിയ ശേഷമാണ് ഇരുവരും നാട്ടിലെത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിനിമ താരങ്ങളെ വെല്ലുന്ന സൗന്ദര്യവും വസ്ത്രധാരണവും ഇരുവര്‍ക്കും സമൂഹത്തിലെ ഉന്നതരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.
സയ്യിദ് ജോഹര്‍ ഇമാമിനെ ബീഹാറിലെ ഗ്രാമത്തില്‍ വളഞ്ഞ കേരള പോലീസ് ആദ്യഘട്ടത്തില്‍ തലനാരിഴക്കാണ് രക്ഷപെട്ടത്. ജോഹര്‍ ഇമാമിന്റെ വാസസ്ഥലം രഹസ്യമായി മനസിലാക്കിയ ശേഷം തൊട്ടടുത്ത നഗരത്തിലെ ലോഡ്ജ് മുറിയില്‍ തിരിച്ചെത്തിയ കേരള പോലീസിനെ തേടി ജോഹര്‍ ഇമാമിന്റെ ഗുണ്ടാ സംഘമെത്തി.
ലോഡ്ജില്‍ നിന്നും അതി സാഹസികമായി തൊട്ടടുത്ത നഗരത്തിലേക്ക് രക്ഷപെട്ട കേരള പോലീസ് സംഘം പിന്നീട് സിവാന്‍ എഎസ്പി ഖണ്ഠേഷിന്റെ നേതൃത്വത്തിലുള്ള തോക്കേന്തിയ പോലീസ് സേനയുമായി ഗ്രാമത്തിലെത്തുകയും അതിസാഹസികമായി ജോഹര്‍ ഇമാമിനെ വലയിലാക്കുകയുമായിരുന്നു.
ജോഹര്‍ ഇമാമിനെ ചോദ്യം ചെയ്തപ്പോഴാണ് ദില്ഷന് എസ്.രാജാണ് കേരളത്തിലെ പ്രധാന കണ്ണിയെന്ന് പോലീസിന് വ്യക്തമായത്. ഇരുവരും ചേര്‍ന്ന് വളരെ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടത്തി വന്നത്.നെറ്റ് ബാങ്കിങ്ങിലൂടെയാണ് പണം കൈമാറിയിരുന്നത്. ബീഹാറിലെ കുഗ്രാമത്തിലെ നിരക്ഷരരായ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്ന പണം തന്റെ വിഹിതം എടുത്ത ശേഷം നെറ്റ് ബാങ്കിംഗ് വഴിയാണ് കൊട്ടാരക്കരയിലെ ദില്ഷന് രാജിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നത്.
ബീഹാറിലെ സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് ജോഹര്‍ ഇമാമിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ ബീഹാറിലെ തന്റെ ബാച്ചില്‍ പെട്ട ഐപിഎസ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണ് അതിസാഹസികമായി പ്രതിയെ വലയിലാക്കാന്‍ ഉപകരിച്ചത്.
ഓരോ മണിക്കൂറിലും ബീഹാറിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട എഎസ്പി ചൈത്ര തെരേസ ജോണ്‍ തലശേരിയില്‍ നിന്നും ബീഹാറിലെത്തിയ പോലീസ് സംഘത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയിരുന്നു. ബീഹാര്‍-യുപി സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മൂന്ന് നഗരങ്ങള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസം ക്യാമ്പ് ചെയ്ത നടത്തിയ തിരച്ചിലിനൊടുവിലാണ് ജോഹര്‍ ഇമാമിനെ പിടികൂടാനായത്.