ഒരാള്‍ ഒരു സുപ്രഭാതത്തില്‍ അപരിചിതമായ മറ്റൊരു ഭാഷ സംസാരിക്കുന്ന കഥ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. 45കാരിയായ മിഷേല്‍ മേയര്‍ എന്ന അമേരിക്കന്‍ യുവതിയ്ക്കും സംഭവിച്ചതും ഏതാണ്ട് സമാനമായ കാര്യമാണ്. കടുത്ത തലവേദനയെത്തുടര്‍ന്ന് ഒരു ദിവസം ഉറങ്ങാന്‍ കിടന്നതാണ് മിഷേല്‍. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഒരു അദ്ഭുതം സംഭവിച്ചു കഴിഞ്ഞിരുന്നു. മിഷേലിന്റെ സംസാരരീതി തന്നെ മാറിപ്പോയി. അമേരിക്കന്‍ ഉച്ചാരണത്തിനു പകരം വിദേശ ഉച്ചാരണത്തിലാണ് സംസാരിക്കാന്‍ തുടങ്ങിയത്. അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും അരിസോണ സ്വദേശിയായ മിഷേല്‍ സന്ദര്‍ശിച്ചിട്ടില്ല.
രണ്ടാഴ്ചയോളം ഐറിഷ്, ഓസ്‌ട്രേലിയന്‍ ഉച്ചാരണങ്ങള്‍ മിഷേല്‍ സംസാരിച്ചപ്പോള്‍. പിന്നെയതു മാറി. രണ്ടുവര്‍ഷത്തോളം പിന്നീട് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. മിഷേലിന്റെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടര്‍മാരും സ്ഥിരീകരിച്ചു ഫോറിന്‍ അക്‌സന്റ് സിന്‍ഡ്രോം ( എഫ്എഎസ്). സ്‌ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ചിലര്‍ ഈ രോഗത്തെത്തുടര്‍ന്ന് ചില പ്രത്യേക സ്വരങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതു കൂടുന്നു. ചില സ്വരങ്ങള്‍ വിഴുങ്ങുന്നു. ഉച്ചാരണം പൂര്‍ണമായി മാറിപ്പോകുന്ന അവസ്ഥ.
കഴിഞ്ഞ ദിവസം വരെ മിഷേലിന്റെ സംസാരം കേട്ടവര്‍ക്ക് ഇപ്പോഴവരെ കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. പക്ഷേ, മേയര്‍ തന്റെ പ്രത്യേക ഭാഷാ പരിമിതിയുമായി പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. എഴുന്നേറ്റപ്പോള്‍ അവര്‍ സംസാരത്തില്‍ റഷ്യന്‍ ഉച്ചാരണം വന്നുവെന്നു പറയുന്നു ബ്രൗണ്‍ സര്‍വകലാശാലയിലെ ഭാഷാ വിദഗ്ധ ഷീല ബ്ലംസ്റ്റെയിന്‍. നിരന്തരമായ മൈഗ്രെയിന്‍ കാരണമാകാം മിഷേലിന് രോഗമുണ്ടായതെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ശരീരത്തിലെ തൊലി ഇലാസ്റ്റിക് ആകുന്ന, സന്ധികള്‍ ഇളകിപ്പോകുന്നതു പോലുള്ള രോഗവും മിഷേലിനുണ്ട്. രണ്ടു രോഗാവസ്ഥകളില്‍ നിന്നും മോചിതയാകാനുള്ള പരിശ്രമത്തിലാണ് മിഷേല്‍ ഇപ്പോള്‍.