ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ 3 ഞായർ പുലർച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവയ്ക്കും. 2019 മാർച്ച് 10 ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുൻപോട്ടു തിരിച്ചു വച്ചിരുന്നത്.
ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും, വിന്റർ സീസണിന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, തിരിച്ചുവയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിന്റർ, സീസണുകളിൽ പകലിന്റെ ദൈർഘ്യം വർധിപ്പിച്ചു.
വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും, ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയിൽ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത് സ്പ്രിംഗ് ഫോർവേർഡ്, ഫാൾ ബാക്ക് വേർഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.
അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജിൻ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ