വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോഫിനിഷിംഗിലേക്ക് എത്തുന്പോൾ എല്ലാ കണ്ണുകളും നെവാഡയിലേക്ക്. അരിസോണയിലെ 11 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ചേര്‍ത്ത് ബൈഡൻ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി.
നെവാഡയിലെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ 270 എന്ന മാജിക്ക് നമ്പര്‍ ബൈഡന് തികയ്ക്കാനാകും.
എന്നാല്‍ നെവാഡയില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡ് മാത്രമാണ് ബൈഡനുള്ളത്. 214 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയിരിക്കുന്നത്.
ട്രംപിന് വിജയിക്കണമെങ്കിൽ ജോര്‍ജിയ(16), നോര്‍ത്ത് കരോലിന(15), പെന്‍സില്‍വാനിയ(20) സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ഇപ്പോള്‍ ബൈഡന് നേരിയ ലീഡുള്ള നെവാഡ കൂടി പിടിക്കുകയും വേണം.
നെവാഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ ട്രംപാണ് മുന്നിൽ നെവാഡ് പിടിച്ചെടുക്കാനായില്ലെങ്കില്‍ ട്രംപിന് പരമാവധി 267 ഇലക്ട്രല്‍ വോട്ടുകളെ ലഭിക്കൂ.
അതേസമയം തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആരോപിച്ചു. തപാൽ വോട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. ട്രംപ് കോടതിയെ സമീപിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്നാണ് സൂചന.