കണ്ണൂർ: കാണാതായ ഭർത്താവിനെ കണ്ണൂരിൽ തേടിയെത്തിയ വിദേശത്ത് ജോലിയുള്ള യുവതിക്ക് പോലീസുകാർ നല്കിയ സഹായത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാർക്കാണ് യുവതിയുടെ അഭിനന്ദന പ്രവാഹം. അമേരിക്കയിൽ ജോലിയുള്ള യുവതിയാണ് കണ്ണൂർ സ്വദേശിയായ തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് കാണിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
യുവതിയുടെ പരാതി സ്വീകരിച്ച് സിഐ പ്രദീപൻ കണ്ണിപ്പൊയിൽ അന്വേഷിക്കുവാൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സഞ്ജയ് കണ്ണാടിപ്പറന്പിനെ ഏല്പിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ലഭിച്ച പരാതിയിൽ ആറുമണിയോടെ ഭർത്താവിനെ കണ്ടുപിടിച്ചു കൊടുക്കുകയും ചെയ്തു. തുടർന്നാണ് പോലീസിനെ അഭിനന്ദിച്ച് കൊണ്ട് യുവതി പോസ്റ്റ് ഇട്ടത്.
യുവതിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ…
“അമേരിക്കയിൽ ജോലി ചെയ്യുന്പോൾ കാണാതായ എന്റെ ഭർത്താവിനെ അന്വേഷിക്കാനാണ് ഞാൻ കണ്ണൂരിൽ എത്തിയത്. ആദ്യമായാണ് ഞാൻ കണ്ണൂരിൽ എത്തുന്നത്.
ഭർത്താവിന്റെ ഫോൺ നന്പർ ഒന്നും എനിക്കറിയില്ലായിരുന്നു. ആകെ അറിയാവുന്നു പേര് മാത്രം. മൂന്നു മണിക്ക് കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിയ എനിക്ക് ആറു മണിയായപ്പോൾ തന്നെ എന്റെ ഭർത്താവിനെ പോലീസുകാർ കണ്ടുപിടിച്ചു തന്നു…
എന്നോടൊപ്പം എന്റെ വിഷമത്തിൽ പോലീസുകാർ പങ്കു ചേർന്നു… എനിക്ക് പോലീസിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി… പോലീസിന് അഭിനന്ദങ്ങൾ.