അ​മേ​രി​ക്ക​യി​ൽ സ്‌​പീ​ക്ക​റെ പു​റ​ത്താ​ക്കി; 234 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ കെ​വി​ൻ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി. 210നെ​തി​രേ 216 വോ​ട്ടി​നാ​ണ് സ്പീ​ക്ക​റെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യം സ​ഭ അം​ഗീ​ക​രി​ച്ച​ത്.

208 ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ട്ടു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളും സ്പീ​ക്ക​ർ​ക്കെ​തി​രേ വോ​ട്ട് ചെ​യ്തു. യു​എ​സി​ന്‍റെ 234 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ്പീ​ക്ക​റെ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ധ​ന​വി​നി​യോ​ഗ ബി​ൽ പാ​സാ​ക്കാ​ൻ സ്പീ​ക്ക​ർ ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടി​യ​തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

ബി​ൽ അ​ടി​യ​ന്ത​ര​മാ​യി പാ​സാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ജ​റ്റി​ല്ലാ​തെ സ്തം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മാ​യി​രു​ന്നു. മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി​യ​ശേ​ഷം നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി പാ​ട്രി​ക് മ​ക്‌​ഹെ​ൻ​റി​യാ​ണ് താ​ൽ​കാ​ലി​ക​മാ​യി സ​ഭ​യെ ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment