ആസ്ത്മയുടെ പ്രശ്നങ്ങളുണ്ട്. അതിനാൽ ലഡാക്ക് പോലുള്ള സ്ഥലങ്ങൾ ഒരിക്കലും സന്ദർശിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. പക്ഷെ അതെനിക്ക് സാധ്യമായി.
ലഡാക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. സ്വന്തം പരിമിതികളെ മറികടന്ന് ഉയരങ്ങളിലെത്താനാവുമെന്ന ലക്ഷ്യബോധം തന്നെയാണ് ആ യാത്ര സമ്മാനിച്ചത്.
യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടതും ലേ ലഡാക്ക് യാത്രയാണ്. സുന്ദരമായ ഒരുപാട് നിമിഷങ്ങളും കാഴ്ചകളുമാണ് ആ യാത്ര സമ്മാനിച്ചത്.
ഒരുപാട് ആഗ്രഹിച്ചാണ് ലേ- ലഡാക്ക് വരെ എത്തിയത്. ആസ്തമ പ്രശ്നങ്ങളുള്ളതിനാൽ ഓക്സിജൻ സിലിണ്ടറും കൈയിൽ കരുതിയാണ് യാത്ര ചെയ്തത്.
പക്ഷെ അതൊന്നും ഉപയോഗിക്കാതെ തന്നെ യാത്ര ചെയ്ത് തിരിച്ചുവരാൻ സാധിച്ചു. യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. –അമേയ മാത്യു