ഫ്ലോറിഡ: തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ ഒരാളുടെ കൂടി ജീവൻ കവർന്നു. തെക്കുപടിഞ്ഞാറൻ ഫ്ലോറിഡ സ്വദേശിയാണ് മരിച്ചത്.
പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണു അമീബ ഇയാളിൽ എത്തിയതെന്നാണ് നിഗമനം. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ടാപ്പിലെ വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിലേക്ക് വെള്ളം കയറിയാണ് അണുബാധയുണ്ടായതെന്ന് ഫ്ലോറിഡയിലെ ഷാർലറ്റ് കൗണ്ടിയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു.
നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന അപകടകാരിയായ അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.
ഈ സ്ഥലങ്ങളിൽ നീന്തുമ്പോൾ ആളുകൾ വേഗത്തിൽ രോഗബാധിതരാകും. തലവേദന, പനി, ഛർദി, ബാലൻസ് നഷ്ടപ്പെടൽ, ഭ്രമാത്മകത എന്നിവയാണു പ്രാഥമിക ലക്ഷണങ്ങൾ.
1962 മുതൽ അമേരിക്കയിൽ 145 അണുബാധകൾ റിപ്പോർട്ട് ചെയ്തതിൽ നാലു പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.