ന്യൂഡൽഹി: കോവിഡ് ബോധവത്കരണത്തിനായുള്ള പ്രീ കോളർ ട്യൂണ്‍ ഓഡിയോയിൽ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
ഡൽഹി സ്വദേശിയായ രാകേഷ് ആണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്.
കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളെ കുറിച്ചു വിശദീകരിക്കുന്ന അമിതാഭ് ബച്ചനും കുടുംബത്തിനും, ഈ വൈറസ് ബാധയിൽ നിന്നു സ്വയം രക്ഷപെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം.
കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന നിരവധി ആളുകൾ ഇത്തരം ബോധവത്കരണത്തിനു സൗജന്യ സേവനം നടത്താൻ തയാറാണ്.
അങ്ങനെയുള്ളപ്പോൾ അമിതാഭ് ബച്ചനു പ്രതിഫലം നൽകിയുള്ള കോളർട്യൂണ്‍ ആവശ്യമില്ല.
കൂടാതെ, അമിതാഭ് ബച്ചൻ ഒരു സാമൂഹ്യ പ്രവർത്തകനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.