ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ ഭൂതകാലം അത്ര നല്ലതായിരുന്നില്ല. അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീര്‍ ഉള്‍ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി. എട്ടുവര്‍ഷത്തോളം കേരളത്തില്‍ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരില്‍ വല്ലത്തുള്ള സഹോദരന് ബഹര്‍ ഉള് ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി.
പെരുമ്പാവൂരില്‍ വച്ച് 20 വയസ് കൂടുതലുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അമീറിന്റെ അതേപ്രായത്തില്‍ (20 വയസ്) ഉള്ള മകന് ഇവര്‍ക്കുണ്ടായിരുന്നു. സ്ത്രീയും മദ്യപാനിയാണ്. അമിറുള്‍ കടുത്ത ലൈംഗീക വൈകൃതത്തിനുടമ. മൃഗങ്ങളോടും ഇയാള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്നാണു പോലീസ് അന്വേഷത്തില്‍ കണ്ടെത്തിയത്. ജിഷയുടെ കൊലപാതകത്തിന് ഏതാനും മാസം മുന്‍പ് ഇയാള്‍ ആലുവയ്ക്കടുത്ത് പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ലെംഗികമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു. അമീര്‍ അറസ്റ്റിലായ പിന്നാലെ ഈ സംഭവം സമീപവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു.
സംഭവത്തിനുശേഷം പ്രതി യുവതിയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വട്ടമരത്തില്‍ പിടിച്ച് കനാലിലേക്ക് ഇറങ്ങുന്നതു കണ്ട ശ്രീലേഖയുടെ മൊഴിയും പിന്നീട് തിരിച്ചറിയല്‍ പരേഡില്‍ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതുമാണ് ഇയാള്‍ കുടുങ്ങാന്‍ കാരണം. കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എന്‍.എ,ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.ഇതെല്ലം പ്രതിക്ക് എതിരായിരുന്നു.