ബിഗ് ബിയ്ക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ സഹായവുമായി ജിയോ ഓടിയെത്തി. വോഡഫോണ്‍ ഉപഭോക്താവായിരുന്ന അമിതാഭ് ബച്ചന് മെസേജുകള്‍ കിട്ടുന്നുണ്ടെങ്കിലും ഒന്നും അയയ്ക്കാന്‍ സാധിക്കുന്നില്ല. പ്രശ്നം പരിഹരിച്ച് സഹായിക്കണമെന്ന് വോഡഫോണിനോട് സഹായം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
പോസ്റ്റ് വന്ന് അധികം വൈകാതെ തന്നെ വോഡഫോണ്‍ പ്രശ്നം പരിഹരിച്ചു. മെസേജുകളെല്ലാം പോകുന്നുണ്ടെന്നു പറഞ്ഞ് ബിഗ് ബിയുടെ അടുത്ത പോസ്റ്റുമെത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു.
ഇതേ വേഗത്തില്‍ സഹായഹസ്തവുമായെത്തിയ മറ്റൊരു കൂട്ടര് കൂടെയുണ്ട്. റിലയന്‍സ് ജിയോ!
ബിഗ് ബിയുടെ പോസ്റ്റിനോടുള്ള ജിയോയുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. ഉടന്‍ തന്നെ ബിഗ് ബിയ്ക്ക് ജിയോ സിം എത്തിക്കാമെന്നും അദ്ദേഹമത് ആധാര്‍ കാര്‍ഡുപയോഗിച്ച് ആക്ടീവ് ആക്കിയാല്‍ മതിയെന്നുമായിരുന്നു ജിയോയുടെ ട്വീറ്റ്.
ഇതിനു മുന്‍പ് സാംസംഗിനെതിരെയുള്ള പരാതി ബച്ചന് തന്റെ പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. തന്റെ സാംസംഗ് നോട്ട് 7 അറുപതു ശതമാനത്തിനു മുകളില്‍ ചാര്‍ജ് ആകുന്നില്ലെന്നും ഇനി എന്നെങ്കിലും ഇത് 100ല്‍ എത്തുമോ എന്നുമായിരുന്നു അന്നത്തെ ട്വിറ്റര്‍ പോസ്റ്റ്.