2014 നേക്കാള്‍ 2019ല്‍ ഭൂരിപക്ഷം നേടുമെന്ന് ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലുള്ളതാണ്. അതിനാല്‍ വിജയം അതി പ്രധാനമാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നല്കാന് മോദി സര്‍ക്കാരിന് സാധിച്ചു. ബിജെപി നാഷണല്‍ എക്സിക്യൂട്ടീവിനിടെയാണ് അമിത് ഷായുടെ പരാമര്‍ശം.
പാവപ്പെട്ടവനന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും ജിഎസ്ടി വ്യാപാര മേഖലയെ ശക്തിപ്പെടുത്തിയെന്നും അതിത് ഷാ വ്യക്തമാക്കി.
മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകുമെന്നും ഷാ പറഞ്ഞു.
രാജ്യത്തിന് ഉറച്ച സര്‍ക്കാരിനെയാണ് ആവശ്യമെന്നും ഇതു നല്കാന് ബി.ജെ.പി.ക്ക് മാത്രമേ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് നല്കാന് കഴിയുന്നത് ദുര്‍ബല സര്‍ക്കാരായിരിക്കും. ജനങ്ങള്‍ പാറപോലെ മോദിക്കുപിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍വരുമെന്നും ഷാ വ്യക്തമാക്കി.