ബിജെപിയെ പുകഴ്ത്തിയുള്ള അമിത്ഷായുടെ പ്രസ്താവന അദ്ദേഹത്തിനും പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി മോദിയ്ക്കും തിരിച്ചടിയായിരിക്കുന്നു. ബിജെപിയുടെ കഴിവുകളെ പുകഴ്ത്തി സംസാരിക്കുന്നതിനിടെ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തിന് കെണിയായത്.
യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത സാധാരണക്കാരനായ ഒരു ചായവില്‍പ്പനക്കാരന്റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെയാക്കാന്‍ ബിജെപിക്കല്ലാതെ വേറൊരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.
മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ ബിജെപിയെ ജയിപ്പിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും. അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപി പതാക മാത്രമേ പാറുകയുള്ളുവെന്നും അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു. മധ്യപ്രദേശിലും നവംബര്‍ 20നാണ് വോട്ടെടുപ്പ്.
2003 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇത്തവണ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്തെത്തുന്നത്. താങ്കള്‍ പറഞ്ഞ കാര്യം തങ്ങള്‍ക്ക് നേരിട്ട് മനസിലായതാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ആളുകള്‍ ട്രോളുന്നത്.