രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷായും എത്തിയിരിക്കുന്നു. ധനമോ പ്രതിരോധ വകുപ്പോ അമിത്ഷായ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. നിയുക്ത മന്ത്രിമാരുമായി മോദി കൂടികാഴ്ച നടത്തുകയാണ്.
കേരളത്തില്‍ നിന്ന് വി മുരളീധരന് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്. ഉച്ചയ്ക്ക് മൂന്ന് മണി വരെയും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം മുരളീധരനെ വിളിച്ച് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഇതെന്ന് മുരളീധരന് പ്രതികരിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷം തോന്നുന്ന കാര്യമാണ് മോദി സര്‍ക്കാരില്‍ മുരളീധരനെയും ഉള്‍പ്പെടുത്തുന്നതെന്ന് കെ സുരേന്ദ്രന് പ്രതികരിച്ചു. കേരളത്തില്‍ നിന്നുമുള്ള മൂന്ന് രാജ്യസഭാംഗങ്ങളില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് അമിത് ഷായുെട പിന്‍ഗാമിയായി ജെ.പി നഡ്ഡയെത്തുമെന്നാണ് സൂചനകള്‍. ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി സ്ഥാനം വഹിച്ച ജെ.പി നഡ്ഡ സംഘടനാ തലത്തില്‍ മികവ് തെളിയിച്ച നേതാവാണ്. റാം മാധവ്, ഭൂപേന്ദ്ര യാദവ് എന്നിവരുടെ പേരുകളും ബിജെപിയുടെ അമരത്തേയ്ക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കീഴ്വഴക്കങ്ങള് മറികടന്ന് അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.