ജനരക്ഷയ്ക്കായ് ഞങ്ങൾ വരുന്നൂ..! കേരളത്തിലെ അക്രമ രാഷ്ട്രീയങ്ങൾക്ക് പിന്നിൽ പിണറായി; സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ

കണ്ണൂർ: സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ നാളെ മുതൽ 17 വരെ എകെജി ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts