ന്യൂഡൽഹി: വിശ്വാസികളെ ചവിട്ടിയരയ്ക്കാൻ പിണറായി സർക്കാരിനെ അനുവദിക്കില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമല വിഷയം കേരളമുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണ്. ബിജെപി ഭക്തർക്കൊപ്പമാണ്. സ്ത്രീകളോടുപോലും മനുഷ്യത്വരഹിതമായാണ് കേരള പോലീസ് പെരുമാറുന്നത്. അറസ്റ്റ്കൊണ്ട് പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞതായി സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടു ചെയ്തു.
വിശ്വാസികളെ ചവിട്ടിയരയ്ക്കാൻ പിണറായി സർക്കാരിനെ അനുവദിക്കില്ലെന്നു അമിത് ഷാ
