ശ്രീദേവിയുടെ മരണമറിഞ്ഞുള്ള ഞെട്ടലിൽ നിന്നും ഇന്ത്യൻ സിനിമയും ആരാധകരും ഇതുവരെ വിമുക്തരായിട്ടില്ല. എന്നാൽ ഇപ്പോൾ അതിനേക്കാളേറെ ഏവരെയും അന്പരപ്പിക്കുകയാണ് ബോളിവുഡ് രാജാവ് ബിഗ് ബി പങ്കുവെച്ച ഒരു ട്വീറ്റ്. ’എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നതു പോലെ. ഭയമാകുന്നു’. എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ എഴുതിയിരുന്നത്.
ഇത് ട്വീറ്റ് ചെയ്ത് ഏകദേശം ഇരുപത് മിനിട്ടുകൾക്കു ശേഷമാണ് ശ്രീദേവിയുടെ മരണം ഏവരുടെയും കാതിൽ തീമഴയായി പെയ്തിറങ്ങിയത്.അമിതാഭ് ബച്ചന്റെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിച്ചതാണ് ഈ തിരിച്ചറിവിന്റെ കാരണമെന്നാണ് പിന്നീട് അദ്ദേഹത്തിന്റെ കുറിപ്പിനു താഴെയുണ്ടായ ചർച്ച.സൂപ്പർ ഹിറ്റ് ചിത്രം “ഖുദാ ഗവാ’ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ അമിതാഭ് ബച്ചനും ശ്രീദേവിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.