ഇതിലും നല്ല ചിത്രം സ്വപ്നങ്ങളില്‍ മാത്രം എന്നാണ് മരുമകളുടെയും കൊച്ചുമകളുടെയും ചിത്രം കണ്ട് ബിഗ്ബി പറഞ്ഞത്. കാന്‍ ഫിലിം ഫെസ്റ്റിലെ 70ാം എഡിഷനിലെ ഏറ്റവും മനോഹരമായ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ടാണ് അഭിനയ വിസ്മയം അമിതാഭ് ബച്ചന് ഇങ്ങനെ പറഞ്ഞത്. ഇത് എന്റെ മരുമകള്‍ റാണിയുടെയും ഞങ്ങളുടെയെല്ലാം റാണിയുടെയും ചിത്രം. ഫാഷനബിളായ അമ്മയും മകളും എന്ന തലക്കെട്ടോടെ ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് പങ്കുവെച്ച അതിമനോഹരമായ ചിത്രമാണ് ബച്ചന്റെ മനസ്സു കവര്‍ന്നത്. തങ്ങളുടെ രാജകുമാരിയായ കൊച്ചുമകള്‍ ആരാധ്യയും മരുമകള്‍ ഐശ്വര്യയും കാനിലെത്തിയ ആദ്യദിവസം പകര്‍ത്തിയ ചിത്രമാണ് ബച്ചന് ഏറെ പ്രിയപ്പെട്ടത്.
T1692- @SrBachchan This video is just so beautiful! #AishwaryaAtCannes #AishwaryaRaiBachchan #AaradhyaBachchan pic.twitter.com/a8s0BjCBiM
— Amitabh Bachchan FC (@Thekkapoor) May 24, 2017
ഫെയറിടെയിലിലെ സിന്‍ഡ്രല്ലയെപ്പോലെ എന്ന് ആളുകള്‍ വിശേഷിപ്പിച്ച നീല ഗൗണണണിഞ്ഞ ഐശ്വര്യയും, പിങ്ക് ഗൗണണിഞ്ഞ് സ്വതസിദ്ധമായ പുഞ്ചിരിയോടെ അമ്മയോടു പറ്റിച്ചേര്‍ന്നിരിക്കുന്ന ആരാധ്യയുമാണ് ചിത്രത്തിലുള്ളത്. തുടര്‍ച്ചയായി പതിനാറാം വട്ടമാണ് ഐശ്വര്യ കാനിലെത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഐശ്വര്യയുടെ ചിത്രത്തിനൊപ്പം കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്ന ഒരു കൊച്ചുമുഖമുണ്ട് ആരാധ്യയുടെ. ഇത്തവണ ഐശ്വര്യ കാനിലണിഞ്ഞ രണ്ടു വസ്ത്രങ്ങളും പ്രിന്‍സസ് ഗൗണുകളായിരുന്നു. ആരാധ്യയ്ക്കും അതേറെ ഇഷ്ടപ്പെട്ടു. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഐശ്വര്യ പറയുന്നു.
T 2434 – Bahurani aur hamari Rani .. !!! pic.twitter.com/slqauAt9GJ
— Amitabh Bachchan (@SrBachchan) May 24, 2017