മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഡോക്ടറുടെ നിർദേശ പ്രകാരം സിടി സ്കാൻ എടുത്തശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. പ്രഭാസ് നായകനായി എത്തുന്ന “പ്രൊജക്റ്റ് കെ’യുടെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് നിർത്തിവച്ചു. ബ്ലോഗ് പോസ്റ്റിൽ അമിതാഭ് ബച്ചൻതന്നെയാണ് അപകടവിവരം കുറിച്ചത്. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു.
രോഗമുക്തി നേടുന്നത് വരെ അമിതാഭ് ബച്ചന്റെ എല്ലാ പിപാടികളും മാറ്റിവച്ചു.