അമിത്ഷായെ കരിങ്കൊടി കാണിച്ചു; പെണ്‍കുട്ടികള്‍ക്ക് പോലീസുകാരുടെ ക്രൂരമര്‍ദനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അലഹബാദ്: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കു നേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ അലഹബാദിൽ വെള്ളിയാഴ്ചയാണ് സംഭവം.

അമിത്ഷായുടെ റാലി നടക്കുന്നതിനിടെയാണ് രണ്ടു പെണ്‍കുട്ടികൾ കരിങ്കൊടി പ്രതിഷേധവുമായി വാഹനത്തിനു മുന്പിലേക്ക് ചാടി വീണത്. പിന്നീട് ഇവരെ പോലീസുകാർ ക്രൂരമായി മർദിച്ച് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വനിതാ പോലീസുകാരില്ലാതെ പെണ്‍കുട്ടികളെ ഉപദ്രവിച്ച പോലീസിന്‍റെ നടപടിയിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

Related posts