ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം. ജോധ്പുരിൽ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ചിത്രത്തന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ശാരീരികാസ്വാസ്ഥ്യം ഉണ്ടായതായി താരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാനായി ഡോക്ടർമാരുടെ സംഘം ജോധ്പുരിലെത്തി.
തനിക്ക് വയ്യാതായ വിവരം സ്ഥിരീകരിച്ചു ബച്ചൻ ബ്ലോഗിൽ കുറിപ്പെഴുതി. വിശ്രമത്തിലാണെന്നു ബച്ചൻ ബ്ലോഗിൽ പറഞ്ഞു.